കാരപ്പറമ്പ്-എരഞ്ഞിപ്പാലം റോഡ്: കെട്ടിടങ്ങള്‍ നീക്കാന്‍ 20ന് ലേലം

കോഴിക്കോട്: സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതിയിൽ വീതികൂട്ടാൻ കാരപ്പറമ്പിനും എരഞ്ഞിപ്പാലത്തിനുമിടയിൽ സ്ഥലം ഒഴിപ്പിക്കലിനെതിരെ വ്യാപാരികളുടെ പ്രതിഷേധം.
നഷ്ടപരിഹാര സംഖ്യ കിട്ടാതെ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ വ്യാപാരികളും നാട്ടുകാരും പ്രവൃത്തി തടയുകയായിരുന്നു. പണം പെട്ടെന്ന് ലഭ്യമാക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം നി൪ത്തിയത്. റോഡ് വികസനത്തിനായി ഒമ്പതു കോടിയോളം രൂപ കെട്ടിവെച്ചതായും പണം പെട്ടെന്ന് നൽകാൻ അടിയന്തര നടപടിയെടുത്തതായും സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതി കോഓഡിനേറ്റ൪ ലിയോൺ അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനായി 20ന് ചൊവ്വാഴ്ച ലേലം നിശ്ചയിച്ചിട്ടുണ്ട്. ലേല നടപടികൾ പൂ൪ത്തിയായാലേ ഇനി കെട്ടിടങ്ങൾ പൊളിക്കുന്നത് പുനരാരംഭിക്കുകയുള്ളൂ. ജെ.സി.ബി ഉപയോഗിച്ച് ഉദ്യോഗസ്ഥ൪ തന്നെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ അപകട സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് പൊളിക്കുന്നതിന് കരാ൪ നൽകാൻ തീരുമാനിച്ചത്. സാധനങ്ങൾ നഷ്ടപ്പെട്ടുപോകുന്നതും ഒഴിവാകും. ഇപ്പോൾ പൊളിച്ചെടുത്ത വസ്തുക്കൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. കരാ൪ ഉറപ്പിച്ച് ഒരാഴ്ചക്കകം പൊളിക്കൽ ആരംഭിക്കണമെന്നാണ് കരാറുകാ൪ക്ക് നി൪ദേശം നൽകുക. മൊത്തം 4.7 കിലോമീറ്റ൪ ദൂരത്തിൽ കല്ലുത്താൻകടവ് മുതൽ കാരപ്പറമ്പ് വരെ വീതി കൂട്ടി നാലു വരിപ്പാതയാക്കാനാണ് തീരുമാനം. ഇതിൽ എരഞ്ഞിപ്പാലത്തിനും അരയിടത്ത് പാലത്തിനുമിടക്ക് സുസ്ഥിര നഗര വികസന പദ്ധതിയിൽ വീതി കൂട്ടിക്കഴിഞ്ഞതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.