യുവതിയെയും മകളെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: യുവതിയെയും മകളെയും കാണാനില്ലെന്ന് പരാതി. ഫറോക്ക് ചുങ്കം കോലഞ്ചേരിപ്പറമ്പിൽ പാണിക്കര മൻസൂറിൻെറ ഭാര്യ സുബൈദ (28), ഇളയ മകൾ അഫീഫ (അഞ്ച്) എന്നിവരെയാണ് കഴിഞ്ഞ 12 മുതൽ കാണാതായത്. രാവിലെ പത്തു മണിയോടെ തയ്യിലക്കടവിലുള്ള മൂത്തമ്മയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയതാണ്.
സുബൈദ മലയാളം മാത്രമേ സംസാരിക്കൂ. 160 സെൻറിമീറ്റ൪ ഉയരം വരും. കാണാതാവുമ്പോൾ ചുരിദാറാണ് ധരിച്ചിരുന്നത്. അഫീഫക്ക് 100 സെൻറിമീറ്ററാണ് ഉയരം. കറുപ്പും വെളുപ്പും  കല൪ന്ന മിഡിയാണ് കാണാതാവുമ്പോൾ ധരിച്ചിരുന്നത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവ൪ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് കേസ്  ഫറോക്ക് പൊലീസ് അറിയിച്ചു. ഫോൺ: 0495 2482230.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.