വള്ളിക്കുന്ന്: തേഞ്ഞിപ്പലം കൊയപ്പ ജി.എം.എൽ.പി സ്കൂളിൽ വിദ്യാ൪ഥികൾ ഒരുക്കിയ കുട്ടിച്ചന്ത ശ്രദ്ധേയമായി. നാലാം ക്ളാസിലെ ഗണിതശാസ്ത്ര പഠന പ്രവ൪ത്തനത്തിൻെറ ഭാഗമായാണ് കുട്ടിച്ചന്ത ഒരുക്കിയത്. മൂന്ന്, നാല്, അഞ്ച് ക്ളാസുകളിലെ വിദ്യാ൪ഥികൾ പങ്കെടുത്തു. വിദ്യാ൪ഥികളുടെ വീടുകളിൽ ഉണ്ടാക്കിയ വിവിധയിനം പലഹാരങ്ങൾ, പച്ചക്കറികൾ, ഫലവ൪ഗങ്ങൾ, വീട്ടുപകരണങ്ങൾ, കരകൗശല വസ്തുക്കൾ, ജ്യൂസുകൾ എന്നിവ ചന്തയിലെത്തി. അളവ്തൂക്കം പരിചയപ്പെടൽ, കൃഷിയുടെ പ്രധാന്യം, പ്രകൃതി വിഭവങ്ങൾ പ്രയോജനപ്പെടുത്തൽ, തൊഴിൽ മഹാത്മ്യം എന്നിവയിൽ വിദ്യാ൪ഥികളെ പ്രാപ്തരാക്കുകയാണ് വിപണന മേളയുടെ ലക്ഷ്യമെന്ന് പ്രധാനാധ്യാപിക പി.എം. ലീല പറഞ്ഞു.
ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ രക്ഷിതാക്കൾ, പൂ൪വ വിദ്യാ൪ഥികൾ, നാട്ടുകാ൪ എന്നിവരെത്തി. രാവിലെ പത്തരയോടെ ആരംഭിച്ച ചന്തയിൽ 12ഓടെ പലരുടെയും ഉൽപന്നങ്ങൾ വിറ്റഴിഞ്ഞു. വിദ്യാ൪ഥികൾ നി൪മിച്ച ചൂൽ, ചവിട്ടി എന്നിവക്കാണ് കൂടുതൽ ആവശ്യക്കാരുണ്ടായത്. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പി. രാജ്മോഹൻ അധ്യക്ഷത വഹിച്ചു. വാ൪ഡംഗം പി.പി. സുധാദേവി, പി.ടി.എ പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി, പ്രധാനാധ്യാപിക പി.എം. ലീല എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.