കലക്ടറേറ്റ് മാര്‍ച്ചില്‍ കര്‍ഷക രോഷമിരമ്പി

കാസ൪കോട്: ക്ഷേമനിധി ആനുകൂല്യങ്ങൾ വ൪ധിപ്പിക്കുക, പെൻഷൻ 1000 രൂപയായി ഉയ൪ത്തുക, കുടിശ്ശിക വിതരണം ചെയ്യുക, പട്ടികജാതി-വ൪ഗ വികസന വകുപ്പിൻെറ പ്രവ൪ത്തനം കാര്യക്ഷമമാക്കുക, ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ റേഷൻ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതി കൂലി 200 രൂപയായും തൊഴിൽദിനം 200 ദിവസമായും വ൪ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.കെ.ടി.യു  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നൂറുകണക്കിന് ക൪ഷകത്തൊഴിലാളികൾ കലക്ടറേറ്റ് മാ൪ച്ച് നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ. കണ്ണൻനായ൪ അധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി  കെ.പി. സതീഷ്ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ, എം. സരോജിനി എന്നിവ൪ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.കെ. രാജൻ സ്വാഗതം പറഞ്ഞു.
മാ൪ച്ചിന് പാവൽ കുഞ്ഞിക്കണ്ണൻ, എം.കെ. പണിക്ക൪, പി. രാഘവൻ, ശ്രീനിവാസ ഭണ്ഡാരി, ചന്ദ്രൻ പാലക്കൽ, മടത്തിനാട്ട് രാജൻ, എം.വി. കൃഷ്ണൻ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.