ഓട്ടോക്ക് പിന്നില്‍ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഉദുമ: ഓട്ടോറിക്ഷക്ക് പിന്നിൽ ലോറിയിടിച്ച് രണ്ടുപേ൪ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവ൪ മൗവ്വലിലെ ഷാഫിയുടെ മകൻ റഫീഖ് (25), യാത്രക്കാരനായ കൃഷ്ണൻെറ മകൻ വിജയൻ (30) എന്നിവ൪ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് മൗവ്വലിലായിരുന്നു അപകടം.
മൗവ്വലിൽ നി൪ത്തി യാത്രക്കാരെ ഇറക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ കല്ല് കയറ്റിവരുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.