ലോക് അദാലത്തിലേക്ക് പരാതികള്‍ ഇ-മെയിലായും

കാസ൪കോട്: ഇനി ലോക് അദാലത്തിലേക്ക് പരാതികൾ ഇ-മെയിലായി അയക്കാം. ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇ-ഫയലിങ് എന്ന പേരിൽ പരാതികൾ ഇ-മെയിലായി സ്വീകരിക്കാനിരിക്കുന്നത്.
ലോക് അദാലത്തിൽ പരിഗണിക്കേണ്ട കേസുകൾ സാധാരണ തപാൽ വഴിയാണ് അയക്കേണ്ടത്. എന്നാൽ, ഇ-ഫയലിങ്ങിൽ dlsaksgd@gmail.comൽ പരാതികൾ അയക്കാവുന്നതാണ്. ജില്ലാ നിയമ സേവന അതോറിറ്റി ശനിയാഴ്ച സംഘടിപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ബോധവത്കരണ പരിപാടിയിൽ ഇ-ഫയലിങ് ഔചാരികമായി ഉദ്ഘാടനം ചെയ്യും.
നിയമ സേവന അതോറിറ്റിയിൽ സൗജന്യമായാണ് നിയമോപദേശവും നിയമ സഹായവും നൽകുന്നത്. പാരാ ലീഗൽ ട്രെയ്നിങ് എന്ന പരിശീലന ക്യാമ്പിൽ നിയമ പരിശീലനം നേടിയ ഒരു ബാച്ച് കഴിഞ്ഞമാസം പുറത്തിറങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.