നെല്ലൂന്നിയില്‍ ക്ഷേത്ര കവാടത്തിലെ മതില്‍ തകര്‍ത്തു

മട്ടന്നൂ൪: ക്ഷേത്ര കവാടത്തിലെ മതിൽ തക൪ത്ത നിലയിൽ. മട്ടന്നൂ൪-തലശ്ശേരി റോഡിൽ നെല്ലൂന്നി വട്ടപ്പൊയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലേക്കുള്ള കവാടത്തിൽ ചെങ്കല്ലുകൊണ്ട് പണിത മതിലാണ് വ്യാഴാഴ്ച രാവിലെ തക൪ത്തതായി കണ്ടത്.
കെട്ടിടത്തിൻെറ ചുവരിനോട് ചേ൪ന്ന് മാസങ്ങൾക്ക് മുമ്പാണ് ക്ഷേത്ര കമ്മിറ്റി ചെങ്കല്ല് കൊണ്ട് നാലടിയോളം ഉയരത്തിൽ മതിൽ കെട്ടിയത്. ക്ഷീരോൽപാദക സഹകരണസംഘം സൊസൈറ്റിയിലേക്ക് കയറുന്ന ഭാഗത്ത് വഴി നൽകണമെന്ന് ക്ഷേത്രം കമ്മിറ്റിയോട് സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. സംഘം ഭാരവാഹികളാണ് മതിൽ തക൪ത്തതിനു പിന്നിലെന്ന് ക്ഷേത്ര കമ്മിറ്റി ആരോപിച്ചു. മട്ടന്നൂ൪ പൊലീസിൽ പരാതി നൽകി.
എന്നാൽ, മതിൽ തക൪ത്തതിൽ ബന്ധമില്ലെന്നും പൊതുവേദിയായ സ്ഥലത്ത് അനധികൃതമായാണ് മതിൽ കെട്ടിയിട്ടുള്ളതെന്നും സൊസൈറ്റി നേതൃത്വം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.