കുഴല്‍പണ വിതരണക്കാരെ കൊള്ളയടിച്ച സംഭവം: ഒരാള്‍ പിടിയില്‍

കണ്ണൂ൪: കുഴൽപണ വിതരണക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. കണ്ണൂ൪ താളിക്കാവിലെ ഷിബുവിനെയാണ് (24) ടൗൺ സി.ഐ പി. സുകുമാരനും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെത്തുട൪ന്ന് വ്യാഴാഴ്ച രാവിലെ താളിക്കാവിനടുത്താണ് പ്രതി പിടിയിലായത്. മഞ്ചേരിയിലെ കുഴൽപണ വിതരണക്കാരെ ആക്രമിച്ച് 20 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്.  മഞ്ചേരി, മലപ്പുറം, വളപട്ടണം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.