പുതിയപാലത്ത് മരമില്ലിന് തീപിടിച്ചു

കോഴിക്കോട്: പുതിയപാലം കോ൪പറേഷൻ ശ്മശാനത്തിനു സമീപം മൂരിയാട് റോഡിലെ മരമില്ലിന് തീപിടിച്ചു. പുതിയറ സ്വദേശി ബഷീറിൻെറ ഉടമസ്ഥതയിലുള്ള മൂപ്പൻസ് സോമില്ലിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ കൂട്ടിയിട്ട വിറകുകൂനയിലാണ് തീപട൪ന്നത്. മില്ലിൻെറ മേൽക്കൂരയുടെ ഒരു ഭാഗവും മര ഉരുപ്പടികളും കത്തിനശിച്ചു.
വ്യാഴാഴ്ച രാത്രി 10.45ഓടെയാണ് തീപിടിത്തം വാച്ച്മാൻെറ ശ്രദ്ധയിൽപെട്ടത്. ഉടൻ ബീച്ചിലെ അഗ്നിശമന യൂനിറ്റിൽനിന്ന് മൂന്ന് വണ്ടികൾ സ്ഥലത്തെത്തി. തീപിടിത്തമറിഞ്ഞ് കസബ പൊലീസും സ്ഥലത്തെത്തി. പാളയത്തെ സമീപകാല തീപിടിത്ത ത്തിൻെറ ഭീതിയിൽ കൂടുതൽ നാട്ടുകാ൪  രക്ഷാപ്രവ൪ത്തനത്തിനെത്തി. തീപിടിത്തത്തിൻെറ കാരണം വ്യക്തമല്ല. വെളിച്ചമില്ലാത്തതിനാൽ രക്ഷാപ്രവ൪ത്തനത്തിന് ഏറെ പ്രയാസപ്പെട്ടു. ഏറെ വൈകിയാണ് ഫയ൪ യൂനിറ്റുകൾ തിരിച്ചുപോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.