അബദ്ധത്തില്‍ വെടിപൊട്ടി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പയ്യോളി: ചെരണ്ടത്തൂ൪ എം.എച്ച്.ഇ.എസ് കോളജ് സെക്യൂരിറ്റി ജീവനക്കാരന് അബദ്ധത്തിൽ വെടിപൊട്ടി കൈക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. തോടന്നൂ൪ കരിങ്കയിൽ മീത്തൽ ശ്രീധരനാണ് (58) പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരൻെറ മുറിയിൽനിന്ന് ഒറ്റക്കുഴൽ നാടൻ തോക്ക് അബദ്ധത്തിൽ പൊട്ടിയതാണെന്ന് പറയുന്നു. വെടിയൊച്ചകേട്ട് വിദ്യാ൪ഥികളും മറ്റും പരിഭ്രാന്തരായി. എന്നാൽ, ഇവിടെ തോക്ക് സൂക്ഷിക്കാൻ ലൈസൻസുണ്ടോയെന്നും ഇത് പൊട്ടാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയതായി പയ്യോളി എസ്.ഐ  എം.കെ. സുരേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.