ഗതാഗത നിയന്ത്രണം

കോഴിക്കോട്: ഫറോക്ക് - കരുവൻതുരുത്തി റോഡിൻെറ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നുമുതൽ ഗതാഗതം നിരോധിച്ചു. പരപ്പനങ്ങാടി ഭാഗത്തുനിന്നും കടലുണ്ടിക്കടവ് പാലം, കരുവൻതുരുത്തി പാലം വഴി വരുന്ന വാഹനങ്ങൾ ആനങ്ങാടി -കോട്ടക്കടവ്- മണ്ണൂ൪ വഴി പോകണം. കോഴിക്കോട്, രാമനാട്ടുകര ഭാഗത്തുനിന്ന് ഫറോക്ക്- കരുവൻതുരുത്തി വഴി പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കല്ലമ്പാറ, മണ്ണൂ൪, കോട്ടക്കടവ് ആനങ്ങാടി വഴിയും പോകണമെന്ന് ദേശീയപാത വിഭാഗം എക്സി. എഞ്ചിനീയ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.