സുൽത്താൻ ബത്തേരി: ഭ൪ത്താവിനെ കള്ളക്കേസിൽ കുടുക്കിയശേഷം റിസോ൪ട്ട് നടത്തിപ്പുകാരനും സുഹൃത്തും അ൪ധരാത്രി വീട്ടിൽ കയറി മാനഭംഗത്തിന് ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ബത്തേരി പൊലീസ് അന്വേഷണമാരംഭിച്ചു. ഓടപ്പള്ളത്താണ് സംഭവം. യുവതി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പാമ്പ്ളയിലെ റിസോ൪ട്ട് പരിസരത്ത് ഉണക്കാനിട്ട കുരുമുളക് മോഷണംപോയ സംഭവത്തിൽ അമ്പലവയൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശി സുലൈമാൻ, ഓടപ്പള്ളം അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച കുരുമുളക് ഓട്ടോറിക്ഷയിൽ ഓടപ്പള്ളത്ത് അഭിലാഷിൻെറ വീട്ടിലെത്തിച്ച് ഉണക്കിയശേഷം ബത്തേരിയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ വിറ്റതായാണ് പൊലീസ് കേസ്.
കുരുമുളക് പൊലീസ് കണ്ടെടുത്തു. പ്രതികൾ റിമാൻഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ച൪ച്ച ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ റിസോ൪ട്ട് നടത്തിപ്പുകാരനും സുഹൃത്തും ബലാൽകാരത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.