ആദിവാസി സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം

വെള്ളമുണ്ട: പഞ്ചായത്തിലെ 21ാം വാ൪ഡിലെ കോട്ടമുക്കത്ത് ആദിവാസി കോളനിയിലെ വിധവയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയ കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും യുവതിയെയും കുഞ്ഞിനെയും പുനരധിവസിപ്പിക്കണമെന്നും പുളിഞ്ഞാൽ വാ൪ഡ് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. ഏഴുവ൪ഷം മുമ്പ് കുടകിൽ ഇഞ്ചികൃഷിക്ക് പോയ യുവതിയുടെ ഭ൪ത്താവ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. മരണപ്പെട്ടുവെന്നാണ് കോളനി നിവാസികളെ അറിയിച്ചത്. എന്നാൽ, മരണ സ൪ട്ടിഫിക്കറ്റോ, മറ്റു രേഖകളോ കൈമാറിയിട്ടില്ല. ഇതിനിടെയാണ് ആദിവാസിയുടെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തത്. മാ൪ച്ച് 12ന് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. സി.പി.എമ്മിൻെറ പ്രാദേശിക നേതാവാണ് പ്രതിയെന്ന് യോഗം കുറ്റപ്പെടുത്തി. ആദിവാസി സംഘടനകളോ, വനിതാ സംഘടനകളോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. യുവതിയും കുഞ്ഞും മാനന്തവാടി ജില്ലാ ആശുപത്രിയിലാണ്. പടയൻ മമ്മുട്ടി അധ്യക്ഷത വഹിച്ചു. ആൻഡ്രൂസ് ജോസഫ്, സി.പി. മൊയ്തു ഹാജി, സ്റ്റീഫൻ ചെട്ടിക്കാത്തോട്ടത്തിൽ, പി. ബാലൻനായ൪, മോയിൻ ആലുവ, റസാഖ് പുളിഞ്ഞാൽ, മേഴ്സി സ്റ്റീഫൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.