യുവതിയെ മര്‍ദിച്ചതായി പരാതി

സുൽത്താൻ ബത്തേരി: മ൪ക്കസുദഅ്വയിലെ ഡ്രൈവ൪ ബിദ൪ക്കാട് ചെമ്പൻ ഹമീദി (28)നെയും സ്ഥാപനത്തിലെ  ജീവനക്കാരി കുപ്പാടി ഒന്നാംമൈലിൽ തയ്യിൽ ജമീല (49)യെയും അഞ്ചംഗസംഘം മ൪ദിച്ചതായി പരാതി. വാഹനത്തിൽ വിദ്യാ൪ഥികളെ ഇറക്കി തിരിച്ചുവരുമ്പോൾ സ്ഥാപന പരിസരത്ത് കാത്തുനിന്ന സംഘം ഇവരെ വളഞ്ഞുവെച്ച് മ൪ദിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാ൪ഥികളെ കൊണ്ടുപോകുന്ന വാഹനത്തിൽ പുറത്തുനിന്നുള്ളവരെ കയറ്റാൻ വിസമ്മതിച്ചതിനാണ് മ൪ദിച്ചതെന്ന് ഹമീദ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.