വിജയ് ബഹുഗുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഡെറാഡൂൺ: തെഹ്രി ഗ൪വാറിൽ നിന്നുള്ള എം.പിയും കോൺഗ്രസ് നേതാവുമായ വിജയ് ബഹുഗുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കാത്തിൽ പ്രതിഷേധിച്ച് കേന്ദ്ര പാ൪ലമെൻററി കാര്യ മന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചതിന് പിന്നാലെയാണ് ബഹുഗുണയുടെ അധികാരമേൽക്കൽ. ഹരീഷ് റാവത്ത് സത്യപ്രതിഞ്ജാ ചടങ്ങ് ബഹിഷ്കരിച്ചു.



15 കോൺഗ്രസ് എം.എൽ.എമാ൪ മാത്രമാണ് സത്യ പ്രതിഞ്ജാചടങ്ങിൽ പങ്കെടുത്തത്. 70 അംഗ നിയമസഭയിൽ 32 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. മൂന്ന് സ്വതന്ത്രാംഗങ്ങൾ, മൂന്ന് ബി.എസ്.പി അംഗങ്ങൾ എന്നിവരുടെ പിന്തുണയും കോൺഗ്രസിനാണ്.

അതേസമയം, ഹരീഷ് റാവത്തിനെ അനുകൂലിക്കുന്ന അംഗങ്ങളും ചടങ്ങ് ബഹിഷ്കരിച്ചിട്ടുണ്ട്്. വിജയ് ബഹുഗുണയെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈകമാൻഡിൻെറ തീരുമാനത്തിൽ പ്രതിഷേധിച്ച് കാബിനറ്റിൽ നിന്ന് താൻ രാജിവെക്കുന്നതായി റാവത്ത് സോണിയാ ഗാന്ധിയെ അറിയിച്ചതായി റിപ്പോ൪ട്ടുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.