സെക്യൂരിറ്റി ജീവനക്കാരനെ കല്ലെറിഞ്ഞുവീഴ്ത്തി

ഓച്ചിറ: സ്വ൪ണക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനെ കല്ലേറിഞ്ഞുവീഴ്ത്തി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനായ ചങ്ങൻകുളങ്ങര ഗീതാഭവനിൽ രാമൻപിള്ള എന്ന രാമചന്ദ്രൻപിള്ള (61)യെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞ ചവറ പുത്തൻതുറ നടയിൽ കിഴക്കതിൽ ഗംഗാധരനെ (55) ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. വലിയകുളങ്ങര ഫ്ളവ൪മില്ലിൽ ജോലിചെയ്യുന്ന പ്രതി ആക്രമണം നടത്തിയശേഷം ക്ഷേത്രസത്രത്തിൽ ഇയാൾ താമസിക്കുന്ന മുറിയിൽ കയറി കതകടക്കുകയായിരുന്നു. നാട്ടുകാ൪ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കുറച്ച് ദിവസങ്ങളായി വലിയകുളങ്ങരയിലും പരിസരത്തും വീടുകൾക്കും വാഹനങ്ങൾക്കും കല്ലെറിയുന്നത് ഇയാളാണെന്ന് പൊലീസ് സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.