ചൂട് കനത്തു; നീര്‍ പക്ഷികള്‍ കടലോരങ്ങളിലേക്ക്

അജാനൂ൪: കുംഭമാസ ചൂട് കനത്തതോടെ നീ൪ത്തടങ്ങൾ വറ്റി. ദേശാടനകൊക്കുകൾ കടലോരങ്ങളിൽ അഭയംതേടുന്നു. അജാനൂ൪, കൊളവയൽ, കാഞ്ഞങ്ങാട് പടിഞ്ഞാറ് പ്രദേശം എന്നിവിടങ്ങളിലെ പത്തോളം നീ൪ത്തടങ്ങളാണ് ഇക്കുറി നേരത്തെ വറ്റിത്തുടങ്ങിയത്.
ഇതത്തേുട൪ന്ന് ദേശം താണ്ടിയെത്തിയ കൊറ്റി വ൪ഗത്തിലെ ജലപക്ഷികൾ അജാനൂ൪, കാഞ്ഞങ്ങാട്, മീനാപ്പീസ് കടപ്പുറങ്ങളിലേക്ക് കൂട്ടമായി നീങ്ങിത്തുടങ്ങി. മേയ് ആദ്യവാരം വരെ നീ൪ത്തടങ്ങളിലാണ് ഇവ കഴിഞ്ഞിരുന്നത്. കുംഭ മാസത്തിലെ അസാധാരണമായ ചൂട് കാരണം പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. മലയോരങ്ങളിലും തീരപ്രദേശങ്ങളിലും നട്ടുപിടിപ്പിച്ച വാഴകൃഷികളെ ചൂട് സാരമായി ബാധിച്ചിട്ടുണ്ട്. പെരിയ, കുണിയ, കല്യോട്ട്, ഈങ്ങോത്ത്, അമ്പലത്തറ, കുമ്പള, കതിയൻകുണ്ട് എന്നിവിടങ്ങളിലെ  വാഴകൾക്ക് ഉണക്കം ബാധിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.