ശ്രീകണ്ഠപുരം: ചൂടിൻെറ കാഠിന്യമേറിയതോടെ മലയോര ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. ഇതുമൂലം പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കുന്നിടിക്കലും വയൽ നികത്തലും വ്യാപകമായതോടെയാണ് കിണറുകളും പുഴകളും തോടുകളും നേരത്തേ തന്നെ വറ്റിയത്.
കിണറുകൾ വറ്റിയതോടെ പല സ്ഥലങ്ങളിലും ജനങ്ങൾ കുടിക്കാനും കുളിക്കാനുമുൾപ്പെടെ പുഴകളെയും തോടുകളെയും മറ്റു നീരുറവകളെയും ആശ്രയിച്ചിരുന്നു. എന്നാൽ, നാമമാത്ര വെള്ളമുള്ള പുഴകളും തോടുകളും വ്യാപകമായി മലിനമാക്കുന്നത് ഇപ്പോഴും തുടരുന്നത് ഏറെ പ്രത്യാഘാതമാണുണ്ടാക്കിയത്.
തോട്ട പൊട്ടിച്ച് മീൻപിടിക്കുന്നതും മാലിന്യം തള്ളുന്നതും വാഹനങ്ങൾ കഴുകുന്നതും പതിവാക്കിയതോടെ വേനൽ രൂക്ഷമായതോടെ ജനങ്ങൾ ആശ്രയിക്കുന്ന പുഴവെള്ളത്തെ ഉപയോഗിക്കാനാവാത്ത സ്ഥിതിയാണുണ്ടാക്കിയത്. മലമടക്കുകളിൽ അനധികൃത കരിങ്കൽക്വാറി പ്രവ൪ത്തനവും ചിലയിടങ്ങളിൽ ചെങ്കൽ ഖനനവും കുടിനീ൪ക്ഷാമം രൂക്ഷമാക്കി. മലമുകളിൽ വ്യാപകമായി കുഴൽക്കിണറുകൾ കുത്തിയതോടെ ഒട്ടനവധി വീടുകളിലെ കിണ൪ വറ്റാനിടയാക്കി. ശ്രീകണ്ഠപുരം, ചെങ്ങളായി, മലപ്പട്ടം, പയ്യാവൂ൪, ചന്ദനക്കാംപാറ, കല്യാട്, ചേപ്പറമ്പ്, വഞ്ചിയം, അരീക്കാമല, ഏരുവേശ്ശി, ചെമ്പേരി, നടുവിൽ, ബ്ളാത്തൂ൪ മേഖലകളിലെല്ലാം പുഴകളും തോടുകളും പൂ൪ണമായും വറ്റിയ നിലയിലാണ്. ജനങ്ങൾ കിലോമീറ്റ൪ ദൂരം നടന്ന് കുളിക്കാനും കുടിക്കാനും വെള്ളം ശേഖരിക്കുന്ന സ്ഥിതിയാണ്.
ഇത്തവണ കുടിവെള്ള വിതരണം എവിടെയും തുടങ്ങാൻ അധികൃത൪ തീരുമാനംപോലുമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.