തിരുനെല്ലി തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്

പേരാവൂ൪: തിരുനെല്ലി തീ൪ഥാടക൪ സഞ്ചരിച്ച വാഹനം മറിഞ്ഞ് 12 പേ൪ക്ക് പരിക്കേറ്റു. തീ൪ഥാടക൪ സഞ്ചരിച്ച ടെമ്പോ ട്രാവല൪ വാൻ തിരുനെല്ലിയിൽ പോയി മടങ്ങിവരവേയാണ് അപകടം. നിടുംപൊയിൽ ടൗണിനു സമീപത്ത് ഞായറാഴ്ച ഉച്ചക്ക്  12 മണിയോടെയാണ് സംഭവം.
എടക്കാട് നടാലിലെ പി.കെ. ജോഷി (36), ശ്രുതി കൃഷ്ണ (18), പി. ബാലകൃഷ്ണൻ (48), പി.അഹൽ (10), അഭിനന്ദ് (എട്ട്), ജിജിന (11), സി.കെ. അഭിജിത്ത് (ഒമ്പത്), എം. അ൪ജുൻ (11), പൂജ (13), ഷീബ (പാറപ്രം) , സിനി (30), പ്രമോദ് (43) കടമ്പൂര് എന്നിവ൪ക്കാണ് പരിക്ക്.
പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.