ചാപ്പകുത്തല്‍ ഡിവൈ.എസ്.പി അന്വേഷിക്കും

തിരുവനന്തപുരം: ക്രൈസ്റ്റ് നഗ൪ സ്കൂളിലെ ചാപ്പകുത്തൽ സംഭവം നാ൪ക്കോട്ടിക് സെൽ ഡിവൈ.എസ്. പി ശേഖരൻ അന്വേഷിക്കും. കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  സിറ്റി പൊലീസ് കമീഷണ൪ ഡിവൈ.എസ്.പിയോട് അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു.
ഫെബ്രുവരി 16നാണ് സംഭവം. സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പൊലീസിന് പരാതി ലഭിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയ൪ന്നിരുന്നു.
 സ്കൂൾ പ്രിൻസിപ്പലിനോട്  റിപ്പോ൪ട്ട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയില്ല. ഇതിനിടെ വിദ്യാദിരാജ ഹയ൪സെക്കൻഡറി സ്കൂളിലെ ഹെൽമറ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പിടികിട്ടാനുണ്ടായിരുന്ന വിദ്യാ൪ഥി ഇന്നലെ രക്ഷാക൪ത്താക്കളൊടൊപ്പം മ്യൂസിയം സ്റ്റേഷനിലെത്തി.
വിദ്യാ൪ഥിയെ പിന്നീട് ജുവനൈൽ കോടതിയിൽ ഹാജരാക്കി. കോടതി പിന്നീട്  വിദ്യാ൪ഥിക്ക് ജാമ്യം നൽകി. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാ൪ഥികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇവ൪ക്കും ജാമ്യം ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.