12 ലിറ്റര്‍ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍

നിലമ്പൂ൪: വിൽപ്പനക്ക് ഓട്ടോയിൽ കൊണ്ടുപോവുകയായിരുന്ന 12 ലിറ്റ൪ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവ൪ പിടിയിൽ. അമരമ്പലം ഒറവംകുണ്ട് സ്രാമ്പിക്കൽ അനീഷ് എന്ന കുട്ടനാണ് (24) എക്സൈസ് സംഘത്തിന്റെ പിടിയിലായത്.വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെയാണ് പൂക്കോട്ടുംപാടത്ത് ഇയാൾ പിടിയിലായത്. നിലമ്പൂ൪ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ട൪ എം. സുരേഷ്, പ്രിവന്റീവ് ഓഫിസ൪ ബാബു പി. എബ്രഹാം, ഗാ൪ഡുമാരായ ബി. ഹരിദാസ്, എ. ഹരികൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.