വണ്ടിയോടിക്കുമ്പോൾ അ​ധി​കം ട​ച്ച​ണ്ട, പ​ണി പാ​ളും

ടച്ച് സ്ക്രീൻ എന്നത് വാഹനം തിരഞ്ഞെടുക്കുന്നവർ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ്. മാത്രമല്ല നിര്‍മാതാക്കള്‍ ടച്ച് സ്‌ക്രീനിനെ മികച്ച ഫീച്ചറായാണ് കണക്കാക്കുന്നതും. പ്രീമിയം സെഗ്മെന്റുകളില്‍ മാത്രമുണ്ടായിരുന്ന ടച്ച് സ്ക്രീൻ ഇന്ന് എല്ലാ കാറുകളിലും കമ്പനികൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഈയിടെ പുറത്തുവന്ന ഒരു പഠനം പറയുന്നത് ടച്ച് സ്‌ക്രീനുകൾ സുരക്ഷയെ ബാധിക്കുമെന്നാണ്.

യൂറോപ്യന്‍ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് ആണ് വിവരം പുറത്തുവിടുന്നത്. ബട്ടണുകളിൽനിന്ന് ടച്ച് സ്ക്രീനുകളിലേക്ക് വാഹനങ്ങൾ മാറിക്കഴിഞ്ഞപ്പോൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കുറയുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെന്നാണ് അവരുടെ കണ്ടെത്തൽ. ബട്ടണുകൾ പെട്ടെന്ന് പ്രവർത്തിക്കാം, എന്നാൽ ടച്ച് സ്ക്രീനിൽ നമ്മൾ തൊട്ടത് ശരിയാണോ എന്ന് പരിശോധിക്കാൻ വീണ്ടും നമ്മൾ ശ്രദ്ധ ഡ്രൈവിങ്ങിൽനിന്ന് തിരിക്കുമ്പോൾ അത് അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് കണ്ടെത്തൽ. മിക്ക വാഹന നിർമാതാക്കളും ടച്ച് സ്ക്രീൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനിടക്ക് ഇത്തരത്തിൽ ഒരു പഠനം വന്നത് എങ്ങനെ മാർക്കറ്റിനെ സ്വാധീനിക്കുമെന്നാണ് ഇപ്പോൾ ആളുകൾ ഉറ്റുനോക്കുന്നത്.

Tags:    
News Summary - Planning to install a new touchscreen infotainment in your car? It could prove dangerous. Here's why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.