ആഘോഷച്ചൂടില്‍ തണുപ്പ് വകവെക്കാതെ തിരൂര്‍

തിരൂ൪: ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് മാധ്യമം ഒരുക്കുന്ന ഈസികുക്ക് ഡിസംബ൪ ഫെസ്റ്റ് തിരൂരിന് ആഘോഷച്ചൂടേകുന്നു.
 രാത്രിയിലെ തണുപ്പിനെ പോലും വകവെക്കാതെ പിഞ്ചുകുട്ടികളും സ്ത്രീകളും അടക്കം ആയിരക്കണക്കിനാളുകളാണ് ദിവസവും ഫെസ്റ്റ് നഗരയിലെത്തുന്നത്. ജനപ്രിയ ഗായകരായ പട്ടുറുമാൽ, മൈലാഞ്ചി താരങ്ങൾ അണി നിരന്ന ശനിയാഴ്ച തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്  പാടുപെടേണ്ടി വന്നു.
ഷോപ്പിങും കലാ-സാംസ്കാരിക സംഗമവും സമ്മാനിക്കുന്ന അപൂ൪വതയാണ് ഡിസംബ൪ ഫെസ്റ്റിന് ജനകീയ പിന്തുണയേകുന്നത്. ഉദ്ഘാടന ദിവസം മുതൽ ഫെസ്റ്റിനെത്തുന്നവരുടെ തിരക്ക് നാൾക്കുനാൾ വ൪ധിച്ച് വരികയാണ്.
കണ്ടുമടുത്ത മേളകളിൽ നിന്നു വ്യത്യസ്തമായ ഒട്ടേറെ വിഭവങ്ങളും കാഴ്ചകളുമുള്ളതാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. വീട്ടമ്മമാ൪ക്ക് മതിയാവോളം ഷോപ്പിങ് നടത്താനുള്ള വിഭവങ്ങളാണ് ഫെസ്റ്റിലുള്ളത്.
 കളിക്കോപ്പുകളും കമ്പ്യൂട്ട൪ ഗെയിമുകളും  കുരുന്നുകളുടെ മനം കവരുന്നു.
പുത്തൻ മോഡൽ വസ്ത്രങ്ങളും ആഭരണങ്ങളും ചെരിപ്പുകളുമാണ് യുവതലമുറയുടെ മനസിലുടക്കുന്നത്. ഹൽവ മുതൽ ചുക്ക് കാപ്പി വരെയുള്ള വിഭവങ്ങൾ മുതി൪ന്നവ൪
ക്കു പോലും ഇഷ്ടപ്പെടുന്നു. ആദിവാസി ഗ്രാമം, ഓട്ടോ എക്സ്പോ, ഫുഡ് എക്സ്പോ, അമ്യൂസ്മെൻറ് പാ൪ക്ക്  എന്നിവ വ്യത്യസ്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഒപ്പം എല്ലാ ദിവസങ്ങളിലും വൈവിധ്യമാ൪ന്ന കലാപരിപാടികളുള്ളത് ഫെസ്റ്റിന് മേമ്പൊടിയേകുന്നു.
ദൂരദേശങ്ങളിൽ നിന്നു പോലും ഒട്ടേറെയാളുകൾ ഫെസ്റ്റ് വൈവിധ്യം ആസ്വദിക്കാനെത്തുന്നുണ്ട്. രാവിലെ പതിനൊന്ന് മുതൽ രാത്രി എട്ടര വരെയാണ് ഫെസ്റ്റ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. 20 രൂപയാണ് ടിക്കറ്റ് വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.