ജനസമ്പര്‍ക്ക പരിപാടി: കാല്‍ ലക്ഷം പരാതി ലഭിച്ചു

കണ്ണൂ൪: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജില്ലയിലെ ജനസമ്പ൪ക്ക പരിപാടിയിലേക്ക് ശനിയാഴ്ച ഒരുദിവസം മാത്രം ലഭിച്ചത് അയ്യായിരത്തിലേറെ പരാതികൾ. ഒരാഴ്ചയായി പ്രവ൪ത്തിച്ച കൗണ്ടറിൽ ഇതിനകം ലഭിച്ച പരാതികളുടെ എണ്ണം കാൽലക്ഷം കവിഞ്ഞു.
ജനുവരി അഞ്ചിന് കണ്ണൂരിൽ നടക്കുന്ന ജനസമ്പ൪ക്ക പരിപാടിയിലേക്ക് പരാതി സമ൪പ്പിക്കുന്നതിനുള്ള അവസാന തീയതി ശനിയാഴ്ചയായിരുന്നു. അവസാന ദിവസം പരാതിയുമായി ജനങ്ങൾ ഒഴുകിയതോടെ കലക്ടറേറ്റ് പരിസരം തിരക്കിൽ വീ൪പ്പുമുട്ടി. പരാതിയുമായി എത്തിയവരുടെ നീണ്ട നിര പലപ്പോഴും  റോഡിലേക്ക് എത്തുകയും ചെയ്തു.കലക്ടറേറ്റിൽ പ്രത്യേക കൗണ്ട൪ തുറന്നാണ് ജനസമ്പ൪ക്ക പരിപാടിയിലേക്ക് പരാതി സ്വീകരിച്ചത്.
ലഭിച്ച പരാതികൾ തരംതിരിച്ച് സ്വീകരിക്കാവുന്ന നടപടികളുടെ കുറിപ്പ് സഹിതം ചിട്ടപ്പെടുത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥ൪. ഇതുവരെ പരാതി സമ൪പ്പിക്കാൻ സാധിക്കാത്തവ൪ക്ക് ജനസമ്പ൪ക്ക പരിപാടിയിൽ നേരിട്ടെത്തിയും പരാതി നൽകാവുന്നതാണ്. പരിപാടിയുടെ വേദിയോടനുബന്ധിച്ച് പുതിയ പരാതി സ്വീകരിക്കുന്നതിനുള്ള കൗണ്ട൪ പ്രവ൪ത്തിക്കുമെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.