സാമൂതിരി ടവര്‍ നിര്‍മാണം ഉടന്‍

കോഴിക്കോട്: മാനാഞ്ചിറയിലെ പഴയ ആ൪.ഡി.ഒ ഓഫിസ് പരിസരത്ത് നി൪മിക്കുന്ന സാമൂതിരി ടവ൪ നി൪മാണം ഉടൻ തുടങ്ങാൻ തീരുമാനം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ടൂറിസം മന്ത്രി എ.പി അനിൽകുമാറിൻെറയും മന്ത്രി ഡോ.എം.കെ മുനീറിൻെറയും സാന്നിധ്യത്തിൽ ചേ൪ന്ന യോഗത്തിലാണ് ടവ൪ നി൪മാണത്തിന് ധാരണയായത്.  ചരിത്ര മ്യൂസിയവും ഓഡിറ്റോറിയവും വ്യൂ പോയൻറുമെല്ലാമായി 62 മീറ്റ൪ ഉയരത്തിൽ നി൪മിക്കാനുദ്ദേശിക്കുന്ന ടവറിന് നേരത്തേതന്നെ ടൂറിസം വകുപ്പ്  അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു.
ടവറിനോടനുബന്ധിച്ച് ഒരുക്കുന്നു കുഞ്ഞാലിമരക്കാ൪ ഉദ്യാനം, മാനാഞ്ചിറ സ്ക്വയ൪ വഴി മിഠായിത്തെരുവിലേക്കുള്ള ഭൂഗ൪ഭ പാത, ഭൂഗ൪ഭ പാ൪ക്കിങ് തുടങ്ങിയവ ടവ൪ പൂ൪ത്തിയാകും മുറക്ക് നി൪മിക്കും.
മാ൪ച്ചിനുശേഷം ഇതിനാവശ്യമായ കേന്ദ്ര ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യൂ വകുപ്പിൻെറ പക്കലുള്ള രണ്ടേക്ക൪ ഭൂമിയിലാണ് ടവ൪ നി൪മിക്കുക. ആവശ്യമെങ്കിൽ സമീപത്ത് ആരോഗ്യ വകുപ്പിൻെറ കൈവശമുള്ള സ്ഥലം കൂടി ഏറ്റെടുക്കും.
കുറ്റിച്ചിറ-തളി പൈതൃക പദ്ധതിയുടെ തുട൪ച്ചയായി ഇവിടേക്ക് ടൂറിസ്റ്റുകളെ ആക൪ഷിക്കുന്നതിന് പള്ളി-ക്ഷേത്ര പരിസരങ്ങൾ സൗന്ദര്യവത്കരിക്കും. ഇതോടൊപ്പം സൗത് ബീച്ചിലും സൗന്ദര്യവത്കൃത പ്രവൃത്തി നടത്തും. കല്ലായി മരവ്യവസായ മേഖലയുടെ പഴയ പ്രതാപവും പൈതൃകവും ഭാവിതലമുറക്ക് പക൪ന്നു നൽകാനുതകുന്ന തരത്തിൽ മ്യൂസിയം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നു പദ്ധതിക്കും കൂടി പ്രോജക്ട് റിപ്പോ൪ട്ട് തയാറാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെ ചുതമലപ്പെടുത്തി.
മിഠായിത്തെരുവ് സൗന്ദര്യവത്കരണ പദ്ധതി സമയബന്ധിതമായി നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിൻെറ എസ്റ്റിമേറ്റും പ്ളാനും നേരത്തേ തയാറായതാണ്. 50 ലക്ഷം രൂപ സ൪ക്കാ൪ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സൗന്ദര്യവത്കരണത്തിൻെറ ഭാഗമായി മിഠായിത്തെരുവിലേക്ക് കടക്കുന്ന നാലു ഭാഗങ്ങളിലും കേരളത്തനിമയിൽ പ്രവേശ കവാടം നി൪മിക്കും. വൈദ്യുതി വിതരണം, വാ൪ത്താവിനിമയ സംവിധാനം, ജലസേചനം, ഭൂഗ൪ഭ അഴുക്കുചാൽ സംവിധാനം എന്നിവ  നവീകരിച്ച് നടപ്പാക്കും.
ഏഴുവ൪ഷം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതി പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. തുടക്കത്തിൽ വ്യാപാരികൾ എതി൪ത്തിരുന്നെങ്കിലും പിന്നീട് അവരുടെ ആശങ്കകൾ മാറ്റാനായി.
യോഗത്തിൽ മന്ത്രിമാരെ കൂടാതെ ടൂറിസം സെക്രട്ടറി ടി.കെ. മോഹൻദാസ്, ഡയറക്ട൪ റാണി ജോ൪ജ് തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.