അരണമലയിലേക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് നിര്‍മാണം

മേപ്പാടി: വാഹനമെത്താൻ റോഡ് സൗകര്യമില്ലാത്ത അരണമല കാട്ടുനായ്ക്ക കോളനിയിലേക്ക് റോഡ് നി൪മാണത്തിൻെറ ആദ്യഘട്ടം തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ചു. കള്ളാടി അങ്കണവാടി മുതൽ 225 മീറ്റ൪ ആദ്യഘട്ടത്തൽ പൂ൪ത്തീകരിക്കും.  75000 രൂപയാണ് പ്രാഥമിക ചെലവ്. 400 തൊഴിലാളികളുടെ പ്രവൃത്തിക്കാണ് എസ്റ്റിമേറ്റ്. ബാക്കി വരുന്ന അഞ്ച് കിലോമീറ്റ൪ ബ്ളോക്, ജില്ലാ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി നടത്തും.  സോളിങ്, മെറ്റലിങ് എന്നീ പ്രവൃത്തികളും ഇതോടനുബന്ധിച്ച് നടക്കും. റോഡ് പ്രവൃത്തി പൂ൪ത്തീകരിക്കുന്നതോടെ കോളനിയിൽ വാഹനമെത്തുകയെന്ന 49 കുടുംബങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കും. കോളനിയിൽ വൈദ്യുതി എത്തിക്കാനുള്ള പ്രവൃത്തിയും നടന്നു വരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.