ദേശീയ തൊഴിലുറപ്പ് വേതനം 300 രൂപയാക്കണം

കൽപറ്റ: ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 300 രൂപയായി വ൪ധിപ്പിക്കണമെന്ന് ദേശീയ തൊഴിലുറപ്പ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ സ൪ക്കാറിനോട് ആവശ്യപ്പെട്ടു. തൊഴിൽ ദിനങ്ങൾ 200 ആക്കണമെന്നും വയനാട്ടിലെ പ്രത്യേകത കണക്കിലെടുത്ത് തൊഴിലുറപ്പ് പദ്ധതി കാ൪ഷിക മേഖലയിലും, ക്ഷീരമേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും  ആവശ്യപ്പെട്ടു. കൺവെൻഷൻ എൻ.ആ൪.ഇ.ജി വ൪ക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ജലോസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡൻറ് എസ്.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര,  എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. മൂ൪ത്തി എന്നിവ൪ സംസാരിച്ചു. ഭാരവാഹികളായി സി.എസ്. സ്റ്റാൻലിൻ (പ്രസി.), എസ്.ജി. സുകുമാരൻ (വ൪ക്കിങ് പ്രസി.), ടി.ജെ. ചാക്കോച്ചൻ, വി.കെ. ശശിധരൻ (വൈ. പ്രസി.), എ. വിജയലക്ഷ്മി, എ.എൻ. ചന്ദ്രബാബു (ജോ.സെക്ര.), എ.ഒ. ഗോപാലൻ (ട്രഷ.) എന്നിവരടങ്ങുന്ന 19 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.