പ്രധാനമന്ത്രിക്ക് ഹസാരെയുടെ തുറന്ന കത്ത്

 ന്യൂദൽഹി: ശക്തമായ ലോക്പാൽ നടപ്പിൽ വരുത്തണമെന്ന ആവശ്യവുമായി മൂന്ന് ദിവസത്തെ ഉപവാസ സമരം ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രിക്കും എംപിമാ൪ക്കും ഹസാരെ സംഘത്തിന്റെ തുറന്ന കത്ത്. സ്വമേധയാ കേസെടുക്കാനുള്ള അധികാരം ലോക്പാലിനും ലോകായുക്തക്കും നൽകണമെന്നാണ് കത്തിലെ ആവശ്യം. ഇരു വിഭാഗത്തിനും അന്വേഷണ സ്വാതന്ത്യ്രം അനുവദിക്കുന്ന നിയമം രൂപവത്കരിക്കാനും കത്തിൽ നി൪ദ്ദേശിക്കുന്നു.

ലോക്പാലിനും ലോകായുക്തക്കും പരാതിയുടെയും മറ്റും പിൻബലമില്ലാതെ സ്വമേധയാ അന്വേഷണം നടത്താൻ അധികാരം നൽകണം. അതേസമയം സിബിഐയെ ലോക്പാലിനു കീഴിലാക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും
 സിബിഐ ഡയറക്ടറുടെ  നിയമനം രാഷ്ട്രീയ നിയന്ത്രണത്തിലാവരുതെന്നും കത്ത് വ്യക്തമാക്കുന്നു. മാത്രമല്ല സിബിഐയുടെ ഭരണപരവും സാമ്പത്തികപരവുമായ കാര്യങ്ങൾ ലോക്പാലിന്റെ കീഴിൽ കൊണ്ടുവരണം.


ലോക്പാൽ നിയമനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുമതിയോടെ ആവണമെന്നും പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി കൊളീജിയം നി൪ദേശിക്കുന്ന രണ്ടു ജഡ്ജിമാ൪, സിഎജി, സിവിസി ,സിഇസി എന്നിവരുൾപ്പെടുന്നതാവണം തെരഞ്ഞെടുപ്പ് കമ്മിറ്റിയെന്നും കത്ത് നി൪ദേശിക്കുന്നു.

ഈ നി൪ദേശങ്ങൾ പരിഗണിച്ച് രാജ്യത്ത് ഒരു യഥാ൪ഥ അഴിമതി വിരുദ്ധനിയമം കൊണ്ടുവരാൻ സ൪ക്കാ൪ തയാറാകണമെന്ന് അഭ്യ൪ഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. അല്ലാത്തപക്ഷം ശക്തമായ ലോക്പാലിനായി മാസങ്ങളോ  വ൪ഷങ്ങളോ നീളുന്ന സമരം നടത്താൻ ഒരുക്കമാണെന്നും ഹസാരെ സംഘം കത്തിൽ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച ലോക്പാലിനു മേൽ പാ൪ലമെന്റിൽ ച൪ച്ച ആരംഭിക്കാനിരിക്കുകയാണ.്  പാ൪ലമെന്റിൽ ലോക്പാൽ ച൪ച്ച നടക്കുന്ന മൂന്നുദിവസം തന്നെയാണ് ഹസാരെ ശക്തമായ ലോക്പാലിനു വേണ്ടി നിരാഹാര സമരം നടത്തുന്നതും.
            

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.