ചെന്നൈ: മുല്ലപ്പെരിയാ൪ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയംഗങ്ങൾ തമിഴ്നാട്ടിലേക്ക് തിരിച്ചു. സമിതിയിലെ സാങ്കതിേക വിദഗ്ധരായ സി ഡി തട്ടെ, ഡി കെ മേത്തഎന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദ൪ശനം നടത്തുന്നത്. തമിഴ്നാട്ടിലെ വൈഗ അണക്കെട്ടും ഇവ൪ സന്ദ൪ശിക്കുമെന്നാണ് കരുതുന്നത്.
ശനിയാഴ്ച ഇവ൪ കേരളത്തിലും സന്ദ൪ശനം നടത്തിയിരുന്നു. മുല്ലപ്പെരിയാ൪ അണക്കെട്ടിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയംഗങ്ങൾ നടത്തുന്ന പരിശോധന ഏകപക്ഷീയമാണെന്ന് ആരോപിച്ച് ചീഫ് എഞ്ചിനീയ൪ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള 15 ഓളം വരുന്ന ഉദ്യോഗസ്ഥ൪ ബഹിഷ്കരിച്ചു. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ കേൾക്കാൻ സമിതിയംഗങ്ങൾ തയ്യറാകാതിരുന്ന സാഹചര്യത്തിലാണ് പരിശോധന ബഹിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.