കൊൽക്കത്ത: പശ്ചിമബംഗാളിൽ 171 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് പേ൪ അറസ്റ്റിലായി. കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബാദ്ഷാ കോക്കോണിന്റെ ഭാര്യ നൂ൪ജഹാൻ, ബക്ക൪, ചോട്ടു എന്നിവരാണ് അറസ്റ്റിലായത്. സൗത്ത് 24 പ൪ഗാനാസ് ജില്ലയിലെ കാന്നിങ്ങിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പശ്ചിമ ബംഗാൾ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി ഇൻസ്‌പെക്ട൪ ജനറൽ കെ.ജയരാമൻ പറഞ്ഞു.
ഡിസംബ൪ 13നാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ ഏറെയും സാധാരണക്കാരായ തൊഴിലാളികളും വഴിവാണിഭക്കാരുമായിരുന്നു. സൗത്ത് 24പ൪ഗാനാസ് ജില്ലയിലെ സംഗ്രാംപു൪ റെയിൽവേ സ്‌റ്റേഷന് സമീപത്തു നിന്ന് മദ്യപിച്ചവരാണ് ദുരന്തത്തിന് ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.