ഭൂകമ്പം പ്രമേയമാക്കി ചൈന സിനിമയെടുക്കുന്നു

ബെയ്ജിങ് : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിക്കടി ഭൂചലനങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ ഭൂകമ്പം പ്രമേയമാക്കി ചൈനീസ് സ൪ക്കാ൪ സിനിമ നി൪മിക്കാനൊരുങ്ങുന്നു. സിചുവാൻ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറുള്ള വെൻചുവാൻ പ്രവിശ്യയിൽ 2008 മേയിൽ ഉണ്ടായ ഭൂകമ്പത്തിൽ 30 അടി താഴ്ചയുള്ള ഖനിയിൽ കുടുങ്ങുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത ബാലന്റെ കഥയെ ആസ്‌പദമാക്കിയാണ് സിനിമയെടുക്കുന്നത്.

പെങ് ഗുഹ്വ എന്നായിരുന്നു ബാലന്റെ പേര്. ഖനിയിൽ കുടുങ്ങിയ ബാലനെ ഒരാഴ്ചയ്ക്കു ശേഷമാണു പുറത്തെടുക്കാൻ സാധിച്ചത്. മൂത്രവും മഴവെള്ളവും കുടിച്ചു ദാഹം തീ൪ത്ത പെങ് പേപ്പ൪ തിന്നാണു വിശപ്പടക്കിയത്. പെങിന്റെ സാഹസികമായ രക്ഷപ്പെടലിന്റെ കഥയാണ് സിനിമയാകുന്നത്.

7,90,000 ഡോള൪ നി൪മാണ ചെലവ് പ്രതീക്ഷിക്കുന്ന സിനിമയിൽ പ്രദേശവാസികൾ തന്നെയാണ് ഒട്ടുമിക്ക വേഷങ്ങളിലും അഭിനയിക്കുന്നത്. അടുത്ത വ൪ഷം ജൂലൈയിൽ സിനിമ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.