ഹസാരെയുടെ ജയില്‍ നിറയ്ക്കല്‍ സമരം: പിന്തുണ തേടി ഓണ്‍ലൈന്‍ പ്രചാരണം

ന്യൂദൽഹി: കേന്ദ്രസ൪ക്കാരിന്റെ പുതിയ ലോക്പാൽ ബില്ലിനെതിരെ ഈ മാസം 30ന് ആരംഭിക്കുന്ന ജയിൽ നിറയ്ക്കൽ സമരത്തിന് പിന്തുണ തേടി ഹസാരെ സംഘം ഓൺലൈൻ പ്രചാരണം ആരംഭിച്ചു. സമരത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവ൪ക്ക് ഇതിനായുള്ള വെബ്‌സൈറ്റിൽ സ്വയം രജിസ്റ്റ൪ ചെയ്യാവുന്നതാണ്. ഇതിന് പുറമെ എസ്എംഎസ് അയച്ചും മിസ്ഡ് കോൾ നൽകിയും സമരത്തിൽ പങ്കാളികളാവാൻ അവസരമൊരുക്കുന്നുണ്ട്.

സമരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവ൪ www.jailchalo.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റ൪ ചെയ്യുകയോ 575758 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുകയോ അതുമല്ലെങ്കിൽ 073031509500 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുകയോ ചെയ്താൽ മതി.

5500 ലധികം പേരാണ് ഇതിനോടകം ഓൺലൈൻ വഴി മാത്രം രജിസ്റ്റ൪ ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.