നാറ്റോ ആക്രമണം; യു.എസ് റിപോര്‍ട്ട് പാകിസ്താന്‍ തള്ളി

ഇസ്‌ലാമാബാദ്: 24 പാക് സൈനികരുടെ മരണത്തിനിടയാക്കിയ നാറ്റോ വ്യോമാക്രമണത്തെ കുറിച്ച് യു.എസ് തയ്യാറാക്കിയ അന്വേഷണ റിപ്പോ൪ട്ട് പാകിസ്താൻ തള്ളി. റിപോ൪ട്ടിലെ വസ്തുതകൾ പൂ൪ണമല്ലെന്ന് ചൂണ്ടികാട്ടിയാണ് തള്ളിയിരിക്കുന്നത്.

നവംബ൪ 26നാണ് മുഹമ്മദ് ഏജൻസിയിലെ അതി൪ത്തി ചെക്‌പോസ്റ്റുകൾക്ക് നേരെ നാറ്റോ സൈന്യം പ്രകോപനമില്ലാതെ വ്യോമാക്രമണം നടത്തിയത്. ആക്രമണം മനപൂ൪വ്വമായിരുന്നില്ലെന്നും യു.എസ് -പാക് സേനകൾ തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന പിശകാണ് ആക്രമണത്തിന് കാരണമെന്നുമാണ് യു.എസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ അന്വേഷണത്തിലെ കണ്ടെത്തലുകളോട് യോജിക്കാനാവില്ലെന്നാണ് പാക് അധികൃത൪ പ്രതികരിച്ചത്.

സംഭവത്തെ തുട൪ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. നാറ്റോയുടെ വിതരണപാതകൾ പാകിസ്താനിൽ അടച്ചുപൂട്ടുകയും തിരിച്ചടികൾക്ക് സൈന്യത്തിന് അനുമതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.