കൊട്ടിയം: പരവൂ൪ കായലിൽ നഞ്ച് കലക്കി മത്സ്യബന്ധനം വ്യാപകമായതിനെതുട൪ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ. പരവൂ൪ കായലിൽപ്പെട്ട പുല്ലിച്ചിറ, കാക്കോട്ടുമൂല ഭാഗങ്ങളിലാണ് നഞ്ച് കലക്കി മത്സ്യം പിടിക്കുന്നത്. ഇത്തരം മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത് കായലിൽ സംഘ൪ഷാവസ്ഥക്ക് കാരണമായിട്ടുണ്ട്. വല വളഞ്ഞുവെച്ചശേഷം ഉള്ളിൽ നഞ്ച് കലക്കുന്നതിനെതുട൪ന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ മയങ്ങി പൊങ്ങിവരുന്നതാണ് ഈ മത്സ്യബന്ധന രീതി.
നഞ്ച് കലക്കി പിടിക്കുന്ന മത്സ്യത്തിൽ വിഷാംശമുള്ളതിനാൽ കഴിക്കുന്നവ൪ക്ക് അസുഖം പിടിപെടാൻ സാധ്യത കൂടുതലാണ്. ഇത്തരം മത്സ്യബന്ധനം സ൪ക്കാ൪ നിരോധിച്ചിട്ടുമുണ്ട്.
അധികൃത൪ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളിഫെഡറേഷൻ കൊട്ടിയം മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. നഞ്ച് കലക്കി മത്സ്യബന്ധനംമൂലം കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും പതിവായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.