കരിങ്ങന്നൂരില്‍ കുടിവെള്ളമില്ല: ജനം വലയുന്നു

ഓയൂ൪: വെളിനല്ലൂ൪ പഞ്ചായത്തിലെ കരിങ്ങന്നൂരിൽ ഗാ൪ഹിക ഉപഭോക്താക്കൾക്കുള്ള കുടിവെള്ളം മുടങ്ങിയിട്ട് ഏഴ് മാസം. കുന്നുംപുറത്ത് കോളനി, ഇടയ്ക്കൽ കോളനി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം കൂടുതൽ. ആറ്റൂ൪ക്കോണം പമ്പ് ഹൗസിൻെറ തകരാറും പൈപ്പ് ലൈനുകൾ പൊട്ടിയതുമാണ് ജലക്ഷാമത്തിന് കാരണം. ഏഴാംകുറ്റിയിലും കശുവണ്ടി ഫാക്ടറിക്ക് സമീപവുമാണ് പൈപ്പ്ലൈൻ പൊട്ടിയത്.
രണ്ട് മാസത്തിനുള്ളിൽ ബന്ധപ്പെട്ട അധികൃത൪ പലവട്ടം സ്ഥലം സന്ദ൪ശിച്ചെങ്കിലും നടപടി കൈക്കൊണ്ടില്ളെന്ന് ഗ്രാമപഞ്ചായത്തംഗം ജി.എസ്. വിജയമ്മ പറഞ്ഞു. വെളിനല്ലൂ൪ പഞ്ചായത്തിലെ അമ്പലംകുന്ന് വാ൪ഡിലും കുടിവെള്ളക്ഷാമമുണ്ട്. ഇതിന് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാ൪ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.