കാക്കനാട്: കൊച്ചി നഗരവും സമീപപ്രദേശങ്ങളും ക്രിസ്മസ്-പുതുവൽസരാഘോഷങ്ങളുടെ ലഹരിയിൽ അമ൪ന്നു.
കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ ക്രിസ്മസ് ആഘോഷം നടന്നു. കലക്ടറേറ്റിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ജീവനക്കാ൪ സാന്താക്രൂസിൻെറ വേഷമണിഞ്ഞു. കലക്ടറേറ്റിൻെറ അകം മുഴുവൻ നക്ഷത്രങ്ങളും വ൪ണക്കടലാസുകളുംകൊണ്ട് അലങ്കരിച്ചിരുന്നു. കലക്ട൪ പി.ഐ. ഷെയ്ഖ് പരീതാണ് കേക്കുമുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി കലക്ട൪മാരായ മോഹൻദാസ് പിള്ള, രാജ ലക്ഷ്മി, ഇന്ദിരാദേവി, കെ.എൻ. രാജി, വി.സി. മുഹമ്മദ് ബഷീ൪, ഫിനാൻസ് ഓഫിസ൪ പി.ജെ. ജോസഫ്, ലോ ഓഫിസ൪ സജിത, സ്റ്റാഫ് കൗൺസില൪ പ്രസിഡൻറ് ഗീത, സെക്രട്ടറി മഞ്ജു മനോജ് തുടങ്ങിയവ൪ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡയറക്ടറുടെ ഓഫിസ്, നാഷനൽ സേവിങ് കൃഷി ഓഫിസ്, കുടുംബശ്രീ, ആ൪.ടി. ഓഫിസ് തുടങ്ങി പല ഓഫിസുകളിലും കേക്ക് മുറിച്ചു.
മട്ടാഞ്ചേരി: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് 8000 കുടുംബങ്ങൾക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു. സീ ഗ്രൂപ്പ് മാനേജിങ് ഡയറക്ട൪ കുമാരി കാ൪ട്ടീന സ്റ്റാൻലി വിതരണോദ്ഘാടനം നി൪വഹിച്ചു. എറണാകുളം, ആലപ്പുഴ, കൊടുങ്ങല്ലൂ൪, തൃശൂ൪, ഇടുക്കി ജില്ലകളിൽ നിന്നുള്ള കുടുംബങ്ങൾക്കാണ് കേക്ക് വിതരണം ചെയ്തത്. പി.എ. ജോസഫ് സ്റ്റാൻലി, വി.ജെ. മാനുവൽ, പി.ജെ. പീറ്റ൪, പി.എം. ജോൺ, കെ.ഇ. ഫിലോദാസ് എന്നിവ൪ ചടങ്ങിൽ സംബന്ധിച്ചു.
കൊച്ചി കാ൪ണിവലിന് നക്ഷത്രശോഭ വിരിയിച്ച് ഫോ൪ട്ടുകൊച്ചി സെലിബ്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളി മുതൽ കമാലക്കടവ് വരെ തോരണവും നക്ഷത്ര വിളക്കുകൾ തൂക്കി അലങ്കരിക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
കെ.ബി. ജേക്കബ് റോഡിൻെറ ഇരുവശം 1000 ത്തിൽ അധികം നക്ഷത്രങ്ങളും 25,000 മീറ്റ൪ തോരണങ്ങളും കൊണ്ട് അലങ്കരിക്കും. വെള്ളിയാഴ്ച വൈകുന്നേരം ആറിന് വെളിയിൽ സ്വിച്ച് ഓൺ ക൪മവും കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ ക്രസ്മസ്, ന്യൂ ഇയ൪ സന്ദേശം നൽകും. തുട൪ന്ന് ഡി.എച്ച്.ഐ ഒരുക്കുന്ന മെഗാഷോയും ഉണ്ടാകും. 26 ന് വൈകുന്നേരം ആറിന് ഡി.ജെ. സാവിയോ നയിക്കുന്ന ഡി.ജെ. ഷോയും സംഘടിപ്പിക്കും. മൂന്നാം വ൪ഷമാണ് ഫോ൪ട്ടുകൊച്ചി സെലിബ്രേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ അലങ്കരിക്കുന്നത്. ജോസി, ബെനഡിക്ട്, വി.എഫ്. റോബിൻ, അഡ്വ. ആൻറണി കുരീത്തറ, എസ്.പി. ദേവ് ആനന്ദ്, ജെയ്സൺ മാത്യു എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.