തൃപ്പൂണിത്തുറ: സ്വകാര്യ ബസ് റോഡരികിലെ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ 30 പേ൪ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പുത്തൻകാവ്- കാഞ്ഞിരമറ്റം റോഡിൽ വ്യാഴാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് പോയ പടിയത്ത് ബസാണ് അപകടത്തിൽ പെട്ടത്. എതി൪ദിശയിൽ കാഞ്ഞിരമറ്റം ഭാഗത്തുനിന്ന് വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം. ബസിൻെറ മുൻഭാഗം തക൪ന്നു.
പരിക്കേറ്റ സ്ത്രീകളടക്കമുള്ള യാത്രക്കാരെ തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടു. താലൂക്ക് ആശുപത്രിയിൽ 24 യാത്രക്കാരും മറ്റിടങ്ങളിൽ ആറുപേരും ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.