കടമ്പഴിപ്പുറത്ത് മൊബൈല്‍ ഫോണ്‍ കടകളില്‍ മോഷണം

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആശുപത്രി ജങ്ഷനിലെ രണ്ട് മൊബൈൽ ഫോൺ കടകളിൽ മോഷണം. ന്യൂ അറേബ്യൻ, മൊബൈൽ കോ൪ണ൪ എന്നീ കടകളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.
ന്യൂ അറേബ്യനിൽനിന്ന് 65ഉം മൊബൈൽ കോ൪ണറിൽനിന്ന് 35ഉം ഫോണുകൾ നഷ്ടപ്പെട്ടു. രണ്ടിടത്തും ഷട്ടറിൻെറ പൂട്ട് തക൪ത്താണ് മോഷണം. ഉടമകളായ നിഷാദ്, ജുനൈദ് എന്നിവ൪ ശ്രീകൃഷ്ണപുരം പൊലീസിൽ പരാതി നൽകി.
ചെ൪പ്പുളശ്ശേരി സി.ഐ പി. ശശികുമാ൪, ശ്രീകൃഷ്ണപുരം എസ്.ഐ പി. അച്യുതാനന്ദൻ എന്നിവരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.