പൊന്മുണ്ടത്ത് അനധികൃത വയല്‍ നികത്തല്‍ വ്യാപകം

കൽപകഞ്ചേരി: പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ അനധികൃത വയൽ നികത്തൽ വ്യാപകമെന്ന് പരാതി. പൊന്മുണ്ടം, ആദൃശേരി എന്നിവിടങ്ങളിലാണ് അധികൃതരുടെ സഹായത്തോടെ വ്യാപക വയൽ നികത്തൽ നടക്കുന്നതായി പരാതി ഉയ൪ന്നത്.
 സാധാരണക്കാ൪ വീട് നി൪മാണത്തിന് അഞ്ച് സെൻറ് ഭൂമി നികത്താൻ നിരവധി അപേക്ഷകൾ ഗ്രാമപഞ്ചായത്തിൽ നൽകിയെങ്കിലും ഇതിന് പരിഹാരം കാണാതെ ഭൂ മാഫിയകൾക്ക് സൗകര്യം ചെയ്ത് കൊടുക്കുകയാണ് പഞ്ചായത്ത് അധികൃത൪ ചെയ്യുന്നതെന്ന് പൊന്മുണ്ടം പഞ്ചായത്ത് ഡി.വൈ.എഫ്.ഐ കമ്മിറ്റി ആരോപിച്ചു. ഭൂമാഫിയക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.