ചക്കരക്കല്ല്: യുവതിയുടെയും രണ്ട് പെൺമക്കളുടെയും മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് സിറ്റി സി.ഐ അനിൽകുമാറിന് പരാതി നൽകി. കോയ്യോട് കൺസ്യൂമ൪ സ്റ്റോറിന് സമീപം വിനോദ് ഭവനിൽ വേശാല വിനേഷിൻെറ ഭാര്യ ഷീജ (30) അന്വയ (8), അഥന്യ (1) എന്നിവ൪ വീട്ടുകിണറ്റിൽ മരിച്ച സംഭവത്തിലാണ് ബന്ധുവായ വടകര വണ്ടിക്കോളി പുള്ളിയുള്ളതിൽ സുരേന്ദ്രൻ പരാതി നൽകിയത്.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇവരെ വിനോദ്ഭവനിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭ൪ത്താവ് ജോലിക്ക് പോയ സമയത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിനേഷിൻെറ അമ്മ ഒരു മാസം മുമ്പ് മരണപ്പെട്ടിരുന്നു. ശേഷം വിനേഷും കുടുംബവും മാത്രമെ വീട്ടിൽ താമസമുണ്ടായിരുന്നുള്ളൂ. ഭ൪ത്താവും ബന്ധുക്കളും ഷീജയെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പരാതിയിൽ പറയുന്നു.
മരണത്തിൽ ദുരൂഹതയുള്ളതിനാൽ ഇന്നലെ ഉച്ചയോടെ പരിയാരം മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ പോസ്റ്റുമോ൪ട്ടം നടത്തി. വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹങ്ങൾ അര മണിക്കൂ൪ പൊതുദ൪ശനത്തിന് വെച്ചശേഷം വടകരയിലേക്ക് കൊണ്ടുപോയി വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.