പയ്യന്നൂ൪: കോൺഗ്രസ് നേതാവിൻെറ മകൻെറ കട അടിച്ചുതക൪ക്കുകയും ആക്രമിച്ചു പരിക്കേൽപിക്കുകയും ചെയ്തുവെന്ന കേസിൽ രണ്ട് സി.പി.എം പ്രവ൪ത്തക൪ക്ക് അഞ്ച് വ൪ഷം തടവും പിഴയും.
പയ്യന്നൂ൪ ബ്ളോക് കോൺഗ്രസ് പ്രസിഡൻറും നഗരസഭാംഗവുമായ എ.പി. നാരായണൻെറ മകൻ കാറമേലിലെ വെള്ളോറ വടക്കെ വീട്ടിൽ രഞ്ജിത്തിൻെറ കട അടിച്ചുതക൪ക്കുകയും ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്ന കേസിൽ സി.പി.എം പ്രവ൪ത്തകരായ പയ്യന്നൂ൪ കൊക്കാനിശ്ശേരിയിലെ എസ്. സുനിൽകുമാ൪,സി.വി. ദിലീപൻ എന്നിവരെയാണ് പയ്യന്നൂ൪ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എസ്. സജികുമാ൪ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവ൪ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2006 മേയ് 17 ന് രാത്രിയായിരുന്നു സംഭവം.
സബ് കോടതിക്കുസമീപം ഗവ. ആശുപത്രി റോഡിലെ രഞ്ജിത്തിൻെറ കടയിൽ അതിക്രമിച്ചുകയറി സാധനസാമഗ്രികൾ അടിച്ചുതക൪ക്കുകയും തടയാൻ ചെന്ന രഞ്ജിത്തിനെ ഇരുമ്പുവടികൊണ്ട് അടിച്ചുപരിക്കേൽപിക്കുകയും ചെയ്തുവെന്ന് കാണിച്ച് പയ്യന്നൂ൪ പൊലീസാണ് കേസ് ചാ൪ജ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.