വീടുകളില്‍നിന്ന് 5.5 ലക്ഷത്തിന്‍െറ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

മംഗലാപുരം: കൊട്ടറ ദ്വാരകാ നഗറിലെ രണ്ടു വീടുകളിൽ മോഷണം. 5.5 ലക്ഷം രൂപയുടെ സ്വ൪ണാഭരണങ്ങൾ മോഷണം പോയി.
പി.രംഗനാഥ് ഐത്താളിൻെറ വീട്ടിൽനിന്ന് 3.5 ലക്ഷം രൂപ വിലവരുന്ന പതിനാറര പവൻ സ്വ൪ണാഭരണങ്ങളാണ് മോഷണം പോയത്. രാത്രി വീടുപൂട്ടി അശോക നഗറിലെ  കുടുംബവീട്ടിൽ പോയതായിരുന്നു.
വ്യാഴാഴ്ച രാവിലെ അയൽവാസികളാണ് വീടിൻെറ മുൻവശത്തെ വാതിൽ തുറന്ന നിലയിൽ കണ്ടത്. ഇവ൪ വിവരമറിയിച്ചതിനെത്തുട൪ന്ന് എത്തിയ ഐത്താൾ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടത്.
ഇയാളുടെ അയൽവാസി മണിപ്പാൽ സ്വദേശി മഹേന്ദ്ര ഷേട്ടിൻെറ വീട്ടിൽനിന്ന് രണ്ടുലക്ഷം രൂപ വിലവരുന്ന വെള്ളി ഉൾപ്പെടെയുള്ള സാധനങ്ങളും മോഷണം പോയി. കഴിഞ്ഞ 20 ദിവസമായി പൂട്ടിക്കിടന്നതായിരുന്നു ഈ വീട്. ഉ൪വ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.