ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് സംഘടനകള്‍

കാസ൪കോട്: ജനറൽ ആശുപത്രിയിൽ  ഇഞ്ചക്ഷൻ നൽകുന്നതിനിടെ  രോഗി മരിച്ച സംഭവത്തിൽ ഉന്നത അന്വേഷണം നടത്തണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
മരണപ്പെട്ട മുഹമ്മദ് ശരീഫിൻെറ കുടുംബത്തിന് സ൪ക്കാ൪ ധനസഹായം അനുവദിക്കണമെന്നും നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവ൪ക്ക് എം.എൽ.എ നിവേദനം നൽകി.
ജനറൽ ആശുപത്രിയിൽ കുത്തിവെപ്പിനെ തുട൪ന്ന് യുവാവ് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  സാധാരണക്കാരായ രോഗികൾക്ക് ഇത്തരം ദുരനുഭവങ്ങൾ തുട൪ച്ചയായി നേരിടേണ്ടിവരുന്നത് അപമാനകരവും പ്രതിഷേധാ൪ഹവുമാണ്.
ജനറൽ ആശുപത്രിയിൽ ഇഞ്ചക്ഷൻ എടുക്കുന്നതിനിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും ഐ.എൻ.എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു.ഇഞ്ചക്ഷൻ നൽകുന്നതിനിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡൻറ് മൊയ്തീൻ കൊല്ലമ്പാടി, ജനറൽ സെക്രട്ടറി എ.കെ.എം. അഷ്റഫ് എന്നിവ൪ ആവശ്യപ്പെട്ടു.
ജനറൽ ആശുപത്രിയിൽ ഇഞ്ചക്ഷൻ നൽകുന്നതിനിടെ രോഗി മരിച്ച സാഹചര്യത്തെപ്പറ്റി അന്വേഷിക്കണമെന്ന് ജില്ലാ ജനകീയ നീതിവേദി ഉപാധ്യക്ഷൻ ശാഫി ചെമ്പിരിക്കയും ജനറൽ സെക്രട്ടറി ബദറുദ്ദീൻ കറന്തക്കാടും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.