എ.ഡബ്ള്യു.എച്ച് പോളിടെക്നിക് അധ്യാപകര്‍ വീണ്ടും സമരത്തിന്

കോഴിക്കോട്: നിയമപ്രകാരമുള്ള ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കുറ്റിക്കാട്ടൂ൪ എ.ഡബ്ള്യു.എച്ച് പോളിടെക്നിക് അധ്യാപക൪ വീണ്ടും അനിശ്ചിതകാല സമരത്തിനൊങ്ങുന്നു.
സമരസഹായ സമിതിയുടെ അഭ്യ൪ഥന മാനിച്ച്  കഴിഞ്ഞ എട്ടിന് നി൪ത്തിവെച്ച സമരം ജനുവരി രണ്ടാംവാരത്തിൽ പുനരാരംഭിക്കാൻ സെൽഫ് ഫിനാൻസിങ് പോളിടെക്നിക് സ്റ്റാഫ് വെൽഫെയ൪ അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനുമുമ്പായി പ്രശ്നപരിഹാരത്തിന് ഹൈകോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികളെടുക്കാൻ യോഗം രക്ഷിതാക്കളോട് അഭ്യ൪ഥിച്ചു.
സ൪ക്കാ൪ നി൪ദേശമനുസരിച്ചുള്ള ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച്  ഡിസംബ൪ ഒന്നിനാണ് അധ്യാപക൪ സമരം ആരംഭിച്ചത്. ഇതിനിടയിൽ ജില്ലാകലക്ടറുടെ ചേംബറിൽ നടന്ന ച൪ച്ചയിൽ ഡിസംബ൪ 15നകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കാമെന്ന് ധാരണയായിരുന്നു. ഇതേതുട൪ന്നാണ് സമരം നീട്ടിവെച്ചത്.
മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ ജീവനക്കാരുടെ സംഘടന നൽകിയ പരാതിയിൽ സ൪ക്കാ൪ ഉത്തരവുകളിൽ നിഷ്ക൪ഷിക്കുന്ന ശമ്പളം നൽകണമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ട൪ കഴിഞ്ഞ 13ന് എ.ഡബ്ള്യു.എച്ച് ഗവേണിങ് ബോഡി ചെയ൪മാന് നി൪ദേശം  നൽകിയെങ്കിലും നടപ്പായില്ളെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വീണ്ടും പ്രക്ഷോഭമാരംഭിക്കുന്നത്.  എ. ഫൈസൽ അധ്യക്ഷത വഹിച്ചു. എം.എസ്. സുനിൽ, കെ.ആ൪. ജിതിൻ, സന്ദീപ്, കെ.കെ. സജിത്, എം. ജാബി൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.