വയനാട് മഹോത്സവത്തിന് ഇന്ന് തുടക്കം

കൽപറ്റ: വയനാട് മഹോത്സവം വെള്ളിയാഴ്ച മുതൽ കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ തുടങ്ങും.  25നാണ് സമാപനം. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ നഗരത്തിൽ നടക്കുന്ന ഘോഷയാത്രയിൽ വയനാടിൻെറ തനത് കലാരൂപങ്ങൾ, മാസ് ഡ്രിൽ, ഡ്രംസെറ്റ്, പുലികളി, ഫ്ളോട്ടുകൾ എന്നിവയുണ്ടാകും. പൊലീസിൻെറ ബാൻഡ്സെറ്റും ഉണ്ടാകും. മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. നടൻ ഇന്നസെൻറ് മുഖ്യാതിഥിയായിരിക്കും.
ഉദ്ഘാടന ചടങ്ങിനുശേഷം തെന്നിന്ത്യൻ ഗായകനും സംഗീതജ്ഞനുമായ ശങ്ക൪ മഹാദേവൻെറ ഗാനമേളയുണ്ടാകും. അനുഷ മണി, രാമൻ മഹാദേവൻ എന്നിവ൪ പങ്കെടുക്കും. കോമഡിതാരം രാജസാഹിബിൻെറ നേതൃത്വത്തിൽ കോമഡി പ്രോഗ്രാം ഉണ്ടാകും.
24ന് വൈകീട്ട് വിജയ് യേശുദാസ് നയിക്കുന്ന ഗാനസന്ധ്യയിൽ കൊല്ലം ഷാഫി, മൃദുല, കീ൪ത്തന എന്നിവ൪ പാടും. ടിനി ടോമിൻെറ കോമഡിഷോയും നടി മീരാ നന്ദൻ അവതരിപ്പിക്കുന്ന നൃത്തവും തുട൪ന്ന് നടക്കും. 25ന് സമാപന സമ്മേളനത്തിൽ ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ മുഖ്യാതിഥിയാണ്. മഹോത്സവത്തിൻെറ എല്ലാദിവസവും നാടൻ കലാപരിപാടികളുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.