മാനന്തവാടി: കെ.എസ്.ആ൪.ടി.സിയിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള സ൪ക്കാ൪ തീരുമാനം ജില്ലയിലെ 180 പേ൪ക്ക് ഗുണകരമാകും. 2012ലെ അൺ അഡൈ്വസ്ഡ് പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ടവരും 10 വ൪ഷമായി ജോലി ചെയ്യുന്നവരെയുമാണ് സ്ഥിരമാക്കിയത്. മാനന്തവാടി ഡിപ്പോയിൽ 21 ഡ്രൈവ൪മാ൪, 43 കണ്ടക്ട൪മാ൪, 10 മെക്കാനിക്ക് ഉൾപ്പെടെ 74 പേരും, കൽപറ്റയിൽ 28 കണ്ടക്ട൪മാ൪, മൂന്ന് മെക്കാനിക്കുകൾ ഉൾപ്പെടെ 31 പേ൪, ബത്തേരിയിൽ 22 ഡ്രൈവ൪മാ൪, നാല് മെക്കാനിക്കുകൾ, 49 കണ്ടക്ട൪മാ൪ ഉൾപ്പെടെ 75 പേ൪ക്കുമാണ് സ്ഥിരനിയമനം ലഭിച്ചത്.
ദീ൪ഘകാലമായി താൽക്കാലിക ജീവനക്കാ൪ ഇക്കാര്യം ആവശ്യപ്പെട്ടുവരുകയായിരുന്നു. മാനന്തവാടി ഡിപ്പോയിലെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ ആഹ്ളാദ പ്രകടനവും പൊതുയോഗവും നടത്തി. ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ടി.വി.കോശി അധ്യക്ഷത വഹിച്ചു. എം.ജി. ബിജു, ശ്രീകാന്ത് പട്ടയൻ, എ.കെ. പ്രസാദ്, അനിൽ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.