മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

സുൽത്താൻ ബത്തേരി: മയക്കുമരുന്ന് വിൽപനക്കിടയിൽ രണ്ടുപേരെ പൊലീസ് പിന്തുട൪ന്ന് പിടികൂടി. മയക്കുമരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ ബത്തേരി കട്ടയാട് പാറ്റയിൽ അഷ്കഫ് (30), അമ്പലവയൽ പുത്തൻവീട്ടിൽ ഗണേഷ് (33) എന്നിവരാണ് പിടിയിലായത്. ബത്തേരി-കട്ടയാട് റോഡിൽ വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഫ്തിയിൽ കാറിൽ പിന്തുട൪ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 250 ആംപ്യൂളുകൾ പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
ബത്തേരി എസ്.ഐ. എം.എ. സന്തോഷ്, സിവിൽ പൊലീസ് ഓഫിസ൪മാരായ പ്രശാന്ത്, ബാബു, സജീഷ്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.