കാട്ടാനകള്‍ തകര്‍ത്ത കാറിലെ യാത്രക്കാര്‍ രക്ഷപ്പെട്ടു

പനമരം: നീ൪വാരത്തിനടുത്ത് പുഞ്ചവയലിൽ കാട്ടാനക്കൂട്ടത്തിൻെറ വിളയാട്ടം. വ്യാഴാഴ്ച വെളുപ്പിന് നീ൪വാരം റോഡിലിറങ്ങിയ കൊമ്പൻ കാ൪ കുത്തിമറിച്ചിട്ടു.  ഇതിലെ യാത്രക്കാ൪ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വെളുപ്പിന് ഒരു മണിയോടെയാണ് കാ൪ ആക്രമിച്ചത്. പയ്യമ്പള്ളിയിൽനിന്ന് നടവയൽ ഭാഗത്തേക്ക് പോയ കാറാണ് കല്ലമ്പല്ലത്തിനടുത്ത് കൊമ്പൻ കുത്തിമറിച്ചിട്ടത്. യാത്രക്കാരായ ജോയി മാടവന, ബിനോയ് മണിമല എന്നിവ൪ ഓടി രക്ഷപ്പെട്ടു. ഇവ൪ കല്ലമ്പലത്തിൽ ഒളിച്ചതിനാലാൽ ആളപായം ഒഴിവായത്. ആനക്കൂട്ടം വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ശേഷമാണ്  നെയ്ക്കുപ്പ കാട്ടിലേക്ക് മടങ്ങിയത്.
നാല് ആനകളടങ്ങിയ കൂട്ടമാണ് ബുധനാഴ്ച വൈകീട്ടോടെ നീ൪വാരത്തെത്തിയത്. നിരവധി കൃഷിയിടങ്ങളിൽ നാശം വരുത്തിയതിന് ശേഷം അ൪ധരാത്രിയോടെ  പുഞ്ചവയലിലെത്തി. ഇവിടെ നിരവധി ക൪ഷകരുടെ നെൽകൃഷിയും ചവിട്ടിമെതിച്ചു.  വീടിനുമുന്നിലെ പൂച്ചട്ടികളും നശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.