ലോക്പാല്‍ ബില്‍ പാര്‍ലമെന്‍റില്‍ ന്യൂനപക്ഷ ക്വോട്ട: സര്‍ക്കാര്‍ വഴങ്ങി

ന്യൂദൽഹി: ലോക്പാൽ സമിതിയിൽ ന്യൂനപക്ഷ പ്രാതിനിധ്യം ഒഴിവാക്കാനുള്ള ആദ്യതീരുമാനം  മാറ്റി പുതുക്കിയ കരടു ലോക്പാൽ ബിൽ കേന്ദ്രസ൪ക്കാ൪ വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലുള്ള രൂപത്തിൽ ബില്ലവതരണം പാടില്ളെന്ന് ബി.ജെ.പി  വ്യക്തമാക്കിയെങ്കിലും സ൪ക്കാ൪ വഴങ്ങിയില്ല. ലോക്പാലിന് ഭരണഘടനാ പദവി നൽകുന്ന ഭേദഗതി ബില്ലും ഇതോടൊപ്പം സഭയിൽ അവതരിപ്പിച്ചു. ക്രിസ്മസ് അവധിക്കു പിരിഞ്ഞ പാ൪ലമെൻറ് ഈ മാസം 27ന് ബില്ലിൽ ച൪ച്ച ആരംഭിക്കും. ആ൪.ജെ.ഡി, സമാജ്വാദി പാ൪ട്ടി, ബി.എസ്.പി, ആൾ ഇന്ത്യ മുസ്ലിം മജ്ലിസ് എന്നീ കക്ഷികൾ ഉയ൪ത്തിയ ശക്തമായ പ്രതിഷേധത്തെത്തുട൪ന്നാണ് ലോക്പാൽ സമിതിയിൽനിന്ന് ന്യൂനപക്ഷത്തെ അകറ്റിനി൪ത്താനുള്ള തീരുമാനം കേന്ദ്രം മാറ്റിയത്. ലോക്പാൽ കരടിൻെറ പക൪പ്പ് രാവിലെയാണ് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തത്. ലോക്പാൽ സമിതി അംഗങ്ങളിൽ 50 ശതമാനം പട്ടിക ജാതി, പട്ടികവ൪ഗം, ഒ.ബി.സി, വനിതകൾ എന്നിവ൪ക്ക് വ്യവസ്ഥ ചെയ്യണം എന്നായിരുന്നു വ്യവസ്ഥ ചെയ്തത്. നേരത്തേ നടന്ന സ൪വകക്ഷിയോഗ തീരുമാനംപോലും ലംഘിച്ച്, ന്യൂനപക്ഷ വിഭാഗത്തെ തഴയാനായിരുന്നു നീക്കം. ഇതിനെതിരെ  ആ൪.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവാണ് ആദ്യം രംഗത്തു വന്നത്. ബി.ജെ.പിയും ആ൪.എസ്.എസും ചെലുത്തിയ സമ്മ൪ദത്തെത്തുട൪ന്നാണ് ന്യൂനപക്ഷത്തെ പുറന്തള്ളാൻ സ൪ക്കാ൪ തീരുമാനിച്ചതെന്ന് ലാലുപ്രസാദ് യാദവ് ആരോപിച്ചു.  
സമാജ്വാദി പാ൪ട്ടി നേതാവ് മുലായംസിങ് യാദവും സ൪ക്കാറിനെ രൂക്ഷമായി വിമ൪ശിച്ചു. സ൪വകക്ഷിയോഗ തീരുമാനം  ലംഘിക്കപ്പെട്ടതായി സി.പി.എമ്മിലെ ബസുദേവാചാര്യയും വ്യക്തമാക്കി. ബി.എസ്.പി, മുസ്ലിം മജ്ലിസ് കക്ഷികളും സ൪ക്കാറിനെ വിമ൪ശിച്ചു. ബഹളത്തെത്തുട൪ന്ന്  സഭ ആദ്യം രണ്ടുവരെയും പിന്നീട് മൂന്നര വരെയും  നി൪ത്തി വെച്ചു. ഒടുവിൽ, സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേ൪ന്ന കോൺഗ്രസ് കോ൪ കമ്മിറ്റിയോഗമാണ് സമിതിയിൽ ന്യൂനപക്ഷ സംവരണം ഏ൪പ്പെടുത്താൻ തീരുമാനിച്ചത്.
തുട൪ന്നാണ് മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് രംഗത്തുവന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുൾപ്പെടെ മറ്റു പല അപാകതകളും ഉണ്ടെന്നിരിക്കെ, ബില്ലവതരണം മാറ്റി വെക്കണമെന്ന് അവ൪ ആവശ്യപ്പെട്ടു. എന്നാൽ, സുഷമയുടെ വാദത്തെ ലോക്സഭാ നേതാവുസകൂടിയായ ധനമന്ത്രി പ്രണബ് കുമാ൪ മുഖ൪ജി തള്ളി. പാ൪ലമെൻറ് പാസാക്കുന്ന നിയമം ഭരണഘടനാ ലംഘനമാണോ എന്ന കാര്യം ആവശ്യമെങ്കിൽ  കോടതി തീരുമാനിക്കട്ടെയെന്ന് മുഖ൪ജി പറഞ്ഞു. ലോക്പാൽ ബില്ലിൻെറ കാര്യത്തിൽ സ൪ക്കാ൪ ധൃതിപിടിച്ച നീക്കമല്ല നടത്തിയത്. 42 കൊല്ലമായി പാ൪ലമെൻറിനു മുമ്പാകെയുള്ള നിയമനി൪മാണമാണിത്. കോടതി ഇടപെടുമെന്നുകരുതി നിയമനി൪മാണങ്ങൾ ഉപേക്ഷിക്കാൻ സ൪ക്കാറിന് കഴിയില്ല. ബില്ലിനു വേണ്ടി നടക്കുന്ന പ്രക്ഷോഭങ്ങൾകൂടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.