ന്യൂദൽഹി: മുല്ലപ്പെരിയാ൪ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിൽ ത൪ക്കം തുടരവെ സമാധാനപരമായ പരിഹാരം ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി എ.കെ.ആന്റണി ഇന്ന് ധ്രാനമന്ത്രിയെ കണ്ടു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സംഘ൪ഷം കുറയ്ക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ഇരു സംസ്ഥാനങ്ങളെയും ഉടൻ ച൪ച്ചയ്ക്ക് വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് നാലാം തവണയാണ് ആന്റണി മുല്ലപ്പെരിയാ൪ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണുന്നത്. മുല്ലപ്പെരിയാ൪ പ്രശ്നവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിരവധി പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻ നി൪ത്തി പുതിയ ഡാം നി൪മിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.